സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.
Related News
‘കൊടുത്താൽ കൊല്ലത്തും കിട്ടും, അത് ബൂമറാങ്ങായി മാറും’; ഐ ഫോണിൽ അറംപറ്റി കോടിയേരിയുടെ വാക്കുകൾ
തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ അറംപറ്റി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ. നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോടിയേരി ഉപയോഗിച്ച പരാമർശങ്ങളാണ് ഇപ്പോൾ തിരിച്ചടിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഐ ഫോൺ വിവാദം ഉയർന്നുവന്ന വേളയിലായിരുന്നു കോടിയേരിയുടെ വാക്കുകൾ. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി. ‘യുഎഇ കോൺസുലേറ്റിൽനിന്ന് ഈത്തപ്പഴം വാങ്ങുന്നതും ഖുർആൻ വാങ്ങുന്നതുമെല്ലാം പ്രോട്ടോകോൾ ലംഘനമാണ് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ ഐഫോൺ ആ പരിപാടിക്കു പോയി സ്വീകരിക്കുക. ഇത് പ്രോട്ടോകോൾ […]
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് […]
തിരുവനന്തപുരത്ത് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരത്ത് 20 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഹാഷിഷ് ഓയിലാണ് പിടികൂടിയത്.