India Kerala

കൂടത്തായി കൊലപാതകം; അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ഒരു ഫോണ്‍ പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ജോളിയുടെയതാണ് ലഭിച്ച ഫോണെന്നാണ് സൂചന. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണ്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തിയതെന്ന് മാത്രമാണ് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. വെെക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ കണ്ടെത്തിയത്. ജോളി ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്കില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷിക്കുന്നത്.