India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം പെെശാചികമെന്ന് സര്‍ക്കാര്‍ കോടതിയില്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഹെെക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണം പൈശാചികമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംഭവിക്കാൻ പാടില്ലത്തതാണന്നും ഗൗരവതരമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ വിശദീകരണം. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവൻ രേഖകളും ഹരജിക്കാർക്ക് വിട്ടു നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

പോലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ഭാര്യ വിജയയും മക്കളും നൽകിയ ഹർജിയിൽ പറയുന്നു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും