Kerala

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.

ഇന്നലെ അർധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്.

നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.