India Kerala

ഉമ്മന്‍ചാണ്ടിയെക്കാള്‍ മെയ് വഴക്കം പിണറായിക്ക്

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരോപണങ്ങള്‍ തെളിഞ്ഞതിനാലാണ് ശിവശങ്കറെ മാറ്റിയത്. ഐ. ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിക്ക് ശിവശങ്കറെ മാറ്റാൻ സാധിക്കില്ല. ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല.

ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ പറഞ്ഞത് പോലെയാണ് പിണറായി ഇപ്പോള്‍ പറയുന്നത്. സരിതയെ അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി അന്ന് പറഞ്ഞത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പല പരിപാടികളുടെയും നടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്ന സുരേഷായിരുന്നു.

ഷാര്‍ജ ഷെയ്ഖിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇരുന്ന് സംസാരിക്കാന്‍ കഴിഞ്ഞയാളാണ് സ്വപ്ന. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്നക്ക് സൌഹൃദമുണ്ട്. സ്വപ്നയുടെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ നടത്തി. ഉമ്മന്‍ ചാണ്ടിയേക്കാള്‍ മെയ് വഴക്കമാണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ പറഞ്ഞു.