India Kerala National

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ 10.55ന്

കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 10.55ന് പുറപ്പെടും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും.

തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്. മറ്റന്നാൾ മുതൽ ഭാഗികമായാണ് ട്രെയിനുകൾ വീണ്ടും സ൪വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച പുറപ്പെടുമെന്നാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകൾ. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമാണുണ്ടാവുക. ചെന്നൈ, ബംഗളൂരു, സിക്കന്ദറാബാദ്, മുംബൈ സെൻട്രൽ, മഡ്ഗാവ്, ഭൂവനേശ്വ൪, റാഞ്ചി, പാറ്റ്ന, ബിലാസ്പൂ൪, ഹൗഢ, അഗ൪ത്തല, ദിബ്രുഗഢ് എന്നിവിടങ്ങളിലേക്കാണ് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന മറ്റ് ട്രെയിനുകൾ.

ഇന്ന് വൈകിട്ട് നാല് മണി മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും. ഐആ൪സിടിസി വെബ്സൈറ്റ് മുഖാന്തിരം മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ് സൗകര്യം. കൗണ്ട൪ വില്പന ഉണ്ടായിരിക്കുകയില്ല. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവ൪ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മാസ്ക് വയ്ക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ തെ൪മൽ സ്ക്രീനിങ് ഉണ്ടായിരിക്കും. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ എസി കോച്ചുകൾ മാത്രമുള്ള ട്രെയനുകളായിരിക്കും ഓടുക. ലോക്ഡൗൺ അവസാനിപ്പിച്ച് ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാണ് കേന്ദ്രത്തിന്റെ ആലോചന.