Kerala Technology

സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക.

എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് കൃത്യമായി അറിയാന്‍ അള്‍ട്രാഹ്യൂമന്‍ കമ്പനി സൈസിങ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 6 മുതല്‍12 സൈസ് വരെയുള്ള മോതിരങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

എന്നാല്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി അണിഞ്ഞെങ്കില്‍ മാത്രമേ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്നറിയാന്‍ കഴിയൂ. കൂടാതെ മോതിരം വാങ്ങുമ്പോള്‍ വാട്ടര്‍ പ്രൂഫ് ആണോ എന്ന് തന്നെ നോക്കി വാങ്ങണം. കൂടാതെ സ്മാര്‍ട്ട് റിങ്ങിന്റെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ എന്നറിയണം.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബോട്ട്, നോയ്‌സ് തുടങ്ങിയവ സ്മാര്‍ട്ട് റിങ് എത്തിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നാലെ സാംസങും സ്മാര്‍ട്ട് റിങ് വിപണിയിലെത്തിക്കും. ഇതോടെ വിപണിയില്‍ മത്സരം മുറുകും.