തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു. നാളുകളായി അയൽവാസികളായ ടി.എൻ. മൈമൂനയും അബ്ദുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്. ആയുധം ഉപയോഗിച്ചാണ് കൈയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വരണാധികാരി ജിയോ ടി മനോജിന് മുന്‍പാകെയാണ് പത്രിക നല്‍കിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു […]