Business India Kerala

ഇടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറി; ഇന്നത്തെ വിലയറിയാം…

കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിവിലായ സ്വര്‍ണവില ഇന്ന് അല്‍പം തിരിച്ചുകയറി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായി.

5,800 രൂപ എന്ന നിലയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന പുരോഗമിക്കുന്നത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ സ്വര്‍ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്.