India Kerala

കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; സംഭവം ചെരുപ്പ് ഗോഡൌണില്‍

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൌണിന് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പതിനൊന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നേവിയുടെ സഹായം തേടേണ്ടി വരുമെന്ന് മേയര്‍ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.