India Kerala

എഎസ്‌ഐയുടെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ

കളിയിക്കാവിള ചെക്ക്പോസ്റ്റിലെ എ എസ് ഐയുടെ കൊലപാതകക്കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ. തമിഴ്‌നാട് സര്‍ക്കാരാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. തീവ്രവാദ ബന്ധമടക്കമുള്ള കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് നടപടി.

മുഖ്യപ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്ക് ഐഎസ് ബന്ധമടക്കം പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ച മുഖ്യപ്രതികളായ അബ്ദുള്‍ സമീമിനെയും, തൗഫീഖിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, കളിയിക്കവിള, നെയ്യാറ്റിന്‍കര എന്നീ പ്രദേശങ്ങളില്‍ നിന്ന് പതിവായി വിദേശയാത്ര നടത്തിയവരെക്കുറിച്ചും തമിഴ്നാട് ക്യൂബ്രാഞ്ച് അന്വേഷണം തുടങ്ങി.