രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 167 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുടെ സമീപകാല വർധനവിനെത്തുടർന്ന്, മിക്ക സംസ്ഥാന സർക്കാരുകളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേസുകൾ വർധിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കൊവിഡ് വാക്സിനുകളും ആൻറി-വൈറൽ മരുന്നായ മോൾനുപിരാവിറിനും […]
കേരളത്തില്‍ 54,537 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര് […]
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി എം.പിമാര്‍ പശ്ചിമബംഗാളിലേക്ക്. ദിലീപ് ഘോഷ്, മുകുള്‍ റോയി എന്നിവരടങ്ങുന്ന സംഘം 24 പര്‍ഗാനയിലെ ഭത്പാര സന്ദര്‍ശിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. എം.പി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേര് കൊല്ലപ്പെട്ട ഭത്പാരയില്‍ സംഭവത്തോട് ബന്ധപ്പെട്ട് പതിനാറ് പേര് അറസ്റ്റിലായിട്ടുണ്ട്.