Kerala

“ഭരണ കൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടില്ല” ഇസ്‍ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി ചിത്രലേഖ

ജാതിവിവേചനത്തിൽ മനം നൊന്ത്​ ​ ഇസ്​ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ എടാട്ടെ ദലിത്​ ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ ഇക്കാര്യമറിയിച്ചത്. ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ കത്തിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഏറെ ചർച്ചയായി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്​ ഇവർക്ക്​ വീടുവെക്കാൻ അഞ്ചു സെന്റ്​ ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വീടുപണി പാതിവഴിയിൽ നിൽക്കെ, ചിത്രലേഖക്ക്​ അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കി. ഇതിനെതിരെ ഏറെ കാലം ചിത്ര ലേഖ കളക്റേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. എന്നാൽ തീരുമാനം പുന പരിശോധിക്കാൻ സർക്കാർ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് മതം മാറാൻ തീരുമാനിച്ചെന്ന് അറിയിച്ച് ചിത്ര ലേഖ തന്റെ ഫേസ്‍ബുക്കിൽ പോസ്റ്റ്‌ ഇട്ടത്.

ചിത്രലേഖയുടെ ഫേസ്‍ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം താഴെ-

‘‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്​ട്രീയ പാർട്ടിയുടെ ജാതിവിവേചന ത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രെമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം പാർട്ടിയുടെ അക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.

ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മി​െൻറ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി.പി.എമ്മിന്​ മുന്നിൽ ഇനിയും സ്വര്യമായി ഇരുട്ടി​െൻറ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മി​െന ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം.’’