Kerala

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. കുളത്തുപ്പുഴ സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്. കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനിൽ സൂര്യാലയത്തിൽ 46 വയസ്സുള്ള ബിന്ദുവാണ് മരണപ്പെട്ടത്. അഞ്ചൽ – ആയൂർ റോഡിൽ പെരിങ്ങള്ളൂരിലാണ് അപകടം നടന്നത്. 

ആയൂരിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ്, അഞ്ചലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് സ്ത്രീയുടെ ദേഹത്തൂടെ കയറിയിറങ്ങി. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.