India Kerala

ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാലക്ക് തിരുവനന്തപുരത്ത് ഭക്തിനിര്‍ഭരമായ തുടക്കം . ആയിരക്കണത്തിന് ഭക്തരാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. രണ്ടേകാലിനാണ് നിവേദ്യ സമർപ്പണം.

പൊങ്കാല സമർപ്പണത്തിന് മുൻപ് തന്നെ ആറ്റുകാൽ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. 10.15 ന് പണ്ടാരയടുപ്പിലേക്ക് തീ പകർന്നു. ഇതോടെ തലസ്ഥാന നഗരിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളും തയ്യാറായി. പിന്നീട് ദേവിയുടെ ഇഷ്ട നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കിലേക്ക്. കനത്ത സുരക്ഷയാണ് പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ ഏർപെടുത്തിയത്. 3800 പൊലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല.