കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.
സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,55,290 ഡോസ് കൊവാക്സിനുമാണ് ലഭ്യമായതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം-2,71,000, എറണാകുളം-3,14,500, കോഴിക്കോട്-2,14,500 എന്നിങ്ങനെയാണ് കൊവിഷീല്‍ഡ് വാക്സിന് ലഭ്യമായിരിക്കുന്നത്. കൊവാക്സിന് തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സിന് വിവിധ ജില്ലകളിലെത്തിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി. അതിനിടെകോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്കുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കോളജുകളില്‍ വാക്സിന് ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് […]