India Kerala

പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍; പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനെ ഈ മാസം 15ആം തിയ്യതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍ പറഞ്ഞു. നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.