Food Health Kerala Pravasi Switzerland

കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യവുമായി ലീനാ കുളങ്ങരയുടെ അടുപ്പും വെപ്പും വ്ലോഗ്..

മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും പുതുതലമുറയ്ക്ക് പാചകത്തിൽ താത്പര്യമുളവാക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് അടുപ്പും വെപ്പും വ്ലോഗ്‌ ഒരുക്കിയിരിക്കുന്നത്. ഈ വ്ലോഗിന്റെ അമരക്കാരിയായ ലീന കുളങ്ങര പ്രീഡിഗ്രിയ്ക്ക് ഹോംസയൻസ് പഠിച്ച് അതിൽ തന്നെ ഉന്നത ബിരുദം എടുക്കണമെന്ന ആഗ്രത്തോടെ തുടർ പഠനം നടത്തി വരുമ്പോഴാണ് വിദേശ തൊഴിൽ സാധ്യത അധികമുള്ള നഴ്സിംഗ് പഠിക്കാൻ വീട്ടുകാർ തിരിച്ചു വിടുന്നത്.

ലീന അന്ന് കൈവിട്ട ചിരകാല അഭിലാഷം സഫലമാക്കാനുള്ള കഠിന ശ്രമഫലമായാണ് അടുപ്പും വെപ്പും വ്ലോഗ് പിറക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച അടുപ്പും വെപ്പും വ്ലോഗിന് ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഒട്ടനവധി വരിക്കാരും കാഴ്ചക്കാരുമായി. വ്യാഴാഴ്ചയും ശനിയാഴ്ചയുമായി മൂന്നുമണിക്കാണ് ആഴ്ചയിൽ രണ്ടു വീതം പാചക വീഡിയോകൾ അപ് ലോഡ് ചെയ്യുന്നത്. നാടൻ പാചകകുറിപ്പിനു പുറമേ യൂറോപ്യൻ പാചകവും അല്പം സ്വിസ്സ് നാട്ടുവിശേഷങ്ങളും ഈ വ്ലോഗിലൂടെ ലീന
കൈകാര്യം ചെയ്യുന്നു.

പാചകരംഗത്തു മാത്രം ഒരുങ്ങുന്നതല്ല ലീനയുടെ കഴിവുകൾ. ബഹുമുഖ പ്രതിഭയായ ലീന മറ്റു പല മേഖലകളിലും തന്റെ കൈയ്യൊപ്പുകൊണ്ട് ശോഭ ചാർത്തിയിട്ടുണ്ട്. സ്വിറ്റ്സർലണ്ടിലെ പല പ്രമുഖ പ്രസ്ഥാനങ്ങൾക്കു വേണ്ടി നിരവധി നൃത്ത ശില്പങ്ങൾ സംവിധാനം ചെയ്തും ഒട്ടേറെ അരങ്ങിൽ അഭിനയിച്ചും കാലാരംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ബാലജനസഖ്യം സെക്രട്ടറി, ഹോംസയൻസ് കോളേജ് ചെയർപേഴ്സൺ ,സ്വിസ്സ് കേരള വനിതാഫോറം സെക്രട്ടറി, പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ച് നേതൃത്വരംഗത്തും തന്റെ പാടവും തെളിയിച്ചിട്ടുണ്ട്. അടുപ്പും വെപ്പിനും പൂർണ്ണ പിന്തുണയും പ്രോത്സാനങ്ങളുമായി ഭർത്താവ് ടോം കുളങ്ങരയും ഒപ്പമുണ്ട് ..തൻറെ പാചകക്കുറിപ്പുകൾക്ക് പ്രോത്സാഹനം നൽകി വരുന്ന എല്ലാ സുമനസ്സുകൾക്കും പ്രത്യേക നന്ദിയും ലീന രേഖപ്പെടുത്തി.

ഇതുവരെ പബ്ലിഷ് ചെയ്ത എല്ലാ വീഡിയോകളും ഒറ്റ ഫ്രെയിമിൽ ഇവിടെ പ്രസിദ്ധീകരിക്കുകയാണ് …യൂട്യൂബ് ലിങ്കിൽ ലൈക്ക് ചെയ്യാനും അതുപോലെ സബ്‌സ്‌ക്രെയ്‌ബ്‌ ചെയ്യാനും ശ്രെമിക്കുമല്ലോ …