അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ (30) ആണ് മരിച്ചത്. വനത്തിൽ നിന്ന് തടി വെട്ടിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് കണ്ണൻ. ജാമ്യത്തിലിറങ്ങിയതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതേതുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
Related News
സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി
സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഹൗസ് സർജൻസി കാലാവധി നീട്ടയിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ഹൗസ് സർജൻമാരുടെ സേവനം മൂലമാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത […]
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്ടോബര് 21ന് വോട്ടെടുപ്പ്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര് 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്, വട്ടിയൂര്ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല് ഒക്ടോബര് 24ന് നടക്കും. ഡല്ഹിയില് നടന്ന വാര്ത്താസമ്മേളനത്തില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് സുനില് അറോറയാണ് തിയതികള് പ്രഖ്യാപിച്ചത്. അരൂര്, എറണാകുളം, കോന്നി, വട്ടിയൂര്ക്കാവ് എന്നിവിടങ്ങളിലെ എം.എല്.എമാര് ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചു വിജയിച്ചതോടെയാണ് ഈ മണ്ഡലങ്ങളില് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്എയായിരുന്ന പി.ബി അബ്ദുള് റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു. തുടർന്ന് ക്വാറന്റീൻ കാലയളവിന് ശേഷം മറ്റന്നാൾ മന്ത്രി ചിഞ്ചുറാണിയെത്തി മൃഗങ്ങളുടെ പേരിടൽ ചടങ്ങും തുറന്നുവിടലും നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പരീക്ഷണാർത്ഥം കുരങ്ങിനെ തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.