കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള വൈദികർക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് പോലീസ്. വ്യാജരേഖയിലൂടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതില്‍ ഫാദർ പോൾ തേലക്കാട്, ഫാദർ ആന്റണി കല്ലൂക്കാരൻ എന്നിവരുടെ പങ്കിനെ പറ്റി തെളിവുകള്‍ ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്. വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെ.സി.ബി.സി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. കെ.സി.ബി.സി സര്‍ക്കുലറിനെതിരെ […]
സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ. വി വേണുവിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജന് ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. പുതിയ ആരോഗ്യ സെക്രട്ടറിയായി ടിങ്കു ബിസ്വാള്‍ ചുമതലയേല്‍ക്കും. ഡോ. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടുണ്ട്. അലി അസ്ഗര്‍ ബാഷയെ […]
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]