HEAD LINES India Kerala

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ […]

World

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.(China’s former premier Li Keqiang has died) ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും […]

HEAD LINES Kerala

പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻ പുരയ്ക്കൽ ഗ്രേസിയാണ് (56) മരിച്ചത്. വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷൻ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രേസി തനിച്ചാണ് ഈ വീട്ടിൽ താമസം. രാവിലെ മീൻ വിൽക്കാൻ വന്ന ആൾ മൃതദേഹം കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

Kerala

നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ്  ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ […]

Kerala

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും.

India Kerala Weather

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്.  എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് […]

Kerala

തൃശൂരിൽ കിണറിടിഞ്ഞ് രണ്ട് പേർ ഉള്ളിൽ വീണു; ഒരാൾ മരിച്ചു

തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. വത്സല (55), ഭർത്താവ് പ്രഭാകരൻ (64) എന്നിവരാണ് കിണറ്റിൽ വീണത്. വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതാപനെ ഏറെ സമയമെടുത്ത് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടു. ഭാര്യ വത്സലയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

World

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം

ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ […]

National

അമ്മ മരിച്ചതറിഞ്ഞില്ല; 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബെംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. അന്നമ്മയുടെ ഭർത്താവ് വൃക്ക രോ​ഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ബെംഗളൂരു ആർടി നഗറിലാണ് സംഭവം. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും […]

Kerala

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. പ്രതിയെ ഇന്നലെ വൈകിട്ട് തന്നെ ട്രെയിൻ യാത്രക്കാർ ആർപിഎഫിനെ ഏൽപ്പിച്ചിരുന്നു. പക്ഷേ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളും അസം സ്വദേശിയാണ്. മുഫാദൂർ ഇസ്ലാമിൻറെ സുഹൃത്താണ് ഇയാൾ എന്നാണ് വിവരം. ഇവർ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് […]