ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം ആണ് അപകടത്തിൽപെട്ടത്.
Related News
ശബരിമല സ്ത്രീപ്രവേശം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയുമാണ് ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്കിയ റിട്ട് […]
കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.
വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ശനിയാഴ്ച
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച നടക്കും. 15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ ആനയൂട്ടില്‍ 15 ആനകളെ പങ്കെടുപ്പിക്കാനാണ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയത്. കൊവിഡ് […]