Kerala

ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു; യാത്രക്കാർക്ക് പരുക്ക്, ചക്കക്കൊമ്പനാണെന്ന് സംശയം

ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. […]

Uncategorized

ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവം; സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുൽ. കേസിൻ്റെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപാണ് നടപടി. കള്ളക്കേസ് എടുത്തതിൽ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. 2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ […]

Kerala

അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് […]

Kerala

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.

Kerala

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്

ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം ആണ് അപകടത്തിൽപെട്ടത്.

Kerala

അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.  കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മൂവരേയും അടിമാലി ജനറല്‍ […]

Kerala

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു; 3 യുവാക്കൾ അവശനിലയില്‍

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുയുവാക്കള്‍ അവശനിലയിൽ. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കളുടെ മൊഴി. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Kerala

വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു; ജഡം കണ്ടെത്തിയത് ഏലത്തോട്ടത്തിലെ കുളത്തിൽ

ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ കടുവ ഭീതിയിലായിരുന്നു. രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ പശുവിനെ കടിച്ച് അവശനിലയിലാക്കിയിരുന്നു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു. അതിനിടയിലാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്. വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ […]

Kerala

ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയ്ക്കൽ ജയ്മോന്റെ മകൻ അഭിനവാണ് മരിച്ചത്. ബന്ധുവീട്ടിൽ വെച്ചാണ് കുട്ടിക്ക് ഷോക്ക് ഏൽക്കുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. അഭിനവിന്റെ അമ്മയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. സർവീസ് വയറുകൾ ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് ബഹളം കേട്ട് തൊട്ടടുത്തുള്ള രണ്ട് പേർ ഓടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Kerala

ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടുക്കി നിർമല സിറ്റിയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമല സിറ്റി പാറയ്ക്കൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒന്നാം പ്രതി ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാം പ്രതി ജോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. രാജുവിൻ്റെ മരണത്തിൽ കവുന്തി സ്വദേശി ജോബിൻ, വാഴവര സ്വദേശി ഹരികുമാർ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രാജുവിൻ്റെ മകൻ രാഹുലിൻ്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഹരികുമാറിൻ്റെ ബൈക്ക് രാഹുൽ ഓടിച്ചപ്പോൾ കേടുപാട് സംഭവിച്ചിരുന്നു. ഇത് നന്നാക്കുകയോ […]