India Kerala

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കോട്ടയം ബി.സി.എം കോളജിലെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ മൊഴി നല്‍കി. നിരവധി പെണ്‍കുട്ടികള്‍ ഫാദര്‍ കോട്ടൂരിനെതിരെ തന്നോട് പരാതി പറഞ്ഞിരുന്നെന്നും ത്രേസ്യാമ്മ മൊഴി നല്‍കി.

കേസിലെ രണ്ട് പ്രതികളെയും ത്രേസ്യാമ്മ തിരിച്ചറിഞ്ഞു. അഭയ കേസിലെ 12ആം സാക്ഷിയായ ത്രേസ്യാമ്മ അഭയയുടെ അധ്യാപികയാണ്. കേസിന്റെ വിചാരണ ഇനി ഒക്ടോബര്‍ ഒന്നിന് നടക്കും.