89 അംഗ സംസ്ഥാന സമിതി 16 പേര് പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ.കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്.കേളു, ഡോ.ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേര് കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി.കരുണാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, കെ.ജെ.തോമസ്, എം.എം.മണി, എം.ചന്ദ്രന്, കെ.അനന്ത ഗോപന്, ആര്.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍ പ്രതാപന് എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാന് നഷ്ടപ്പെടുത്തിയെന്ന് പ്രതാപന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപന് പരിഹസിച്ചു. ഭരണഘടനപദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നല്‍കിയതായും പ്രതാപന് പറഞ്ഞു. സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ […]
എ.കെ.ജി സെന്റർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂധനന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക തെളിവുകളെല്ലാം ശേഖരിച്ച പ്രത്യേക സംഘത്തിനു കിട്ടാത്ത പ്രതിയെ എങ്ങനെ ക്രൈംബ്രാഞ്ച് പിടികൂടുമെന്നാണ് ആകാംക്ഷ. അന്വേഷണം ആരംഭിച്ചു ഒരു മാസമാകാറായിട്ടും എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ പിടികൂടാത്തതിന് ആഭ്യന്തര വകുപ്പിനും പൊലീസിനും വലിയ പഴി കേട്ടിരുന്നു. അന്വേഷണം കൈമാറി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ സംഘത്തെ തീരുമാനിക്കാത്തതും വിമർശനങ്ങൾക്ക് വഴിയൊരുക്കി. പ്രതിരോധത്തിലായതോടെ ഇന്നലെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് […]