Kerala

മലപ്പുറത്ത് മത്സ്യബന്ധന ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു;9 പേരെ കാണാതായി

പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത്

മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില്‍ പെട്ടു. ഒന്‍പത് പേരെ കാണാതായി . പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ് . പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നുണ്ട്.