

Related News
തിരുവനന്തപുരത്ത് ആശങ്ക ഒഴിയുന്നില്ല; കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്
നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു. കോര്‍പ്പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥാരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. അതേസമയം കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്. കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. […]
എം.ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ള യെ നിയമിച്ചു. നേരത്തെ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് […]
‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച് ഹൈക്കോടതി
കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെയെന്ന് കോടതി പറഞ്ഞു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.





