പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊലീസ് ആണ് അറുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
Related News
ആഡംബര ബസ്സുകളെ പെര്‍മിറ്റ് ഇല്ലാതെ ഓടിക്കാനുള്ള നീക്കത്തിനെതിരെ കേരളം
ആഡംബര ബസ്സുകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഓടാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുളള നീക്കത്തിനെതിരെ കേരളം. തുടര്‍നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു. കെ.എസ്.ആര്.ടിസിയുടേയും സ്വകാര്യബസുകളുടേയും നിലനില്‍പ്പിന് നിയമഭേദഗതി ഭീഷണയിയാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. 22 സീറ്റിൽ കൂടുതലുളള ലക്ഷ്വറി ബസുകൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതിക്കുളള കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമാരായുന്നതിനായി അയച്ചു കഴിഞ്ഞു. […]
കോവിഡ് വാക്സിൻ കേരളത്തിലെത്തി, കുത്തിവെപ്പ് ശനിയാഴ്ച
ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച് വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക് വാക്സിന് കൊണ്ടുപോയി. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന് മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാൻ ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. അമ്പാടിമുറ്റം […]