റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
Related News
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെമെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചക്ക് ഐഎൻറ്റിയുസി യൂണിയനും വൈകുന്നേരം ബിഎംഎസ് യൂണിയനുമായുമായാണ് ചർച്ച. മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായിട്ടാണ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ അഭിപ്രായം. എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് […]
ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും. ആര്യന്റെ പക്കലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മറ്റ് പ്രതികൾക്കൊപ്പം ആര്യൻ ഖാനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]
സ്പീക്കര്‍ സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷം പ്രതികരിക്കുമെന്ന് വി.ഡി സതീശന്
സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക്വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന് പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്നായിരുന്നു എം.ബി രാജേഷ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞിരുന്നത്. കഴിവും അനുഭവവും സമിന്വയിപ്പിച്ച വ്യക്തിയാണ് എം.ബി രാജേഷ് എന്ന് ആശംസ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് […]