India National

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റു

47ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ഇന്ന് ചുമതലയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.

മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു. 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. ആറ് വർഷത്തിനിപ്പുറം ബോബ്ഡെ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുകയാണ്. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽരാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശേഷം 10.30ന് സുപ്രീംകോടതിയിലെത്തി ആദ്യ ദിവസത്തെ കേസുകൾ പരിഗണിക്കും. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെയാണ് ഇന്നലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രജ്ഞന്‍ ഗൊഗോയ് വിരമിച്ചത്.