India

എൽഎസിയുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ

എൽഎസി(ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ)യുടെ കാര്യത്തിൽ കർശന നിലപാടുമായി ഇന്ത്യ. ഇന്ന് നിശ്ചയിച്ചിട്ടുള്ള ജോയിന്റ് സെക്രട്ടറി തല ചർച്ചകൾക്ക് മുന്നോടിയായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എൽഎസിയിൽ തൽസ്ഥിതി മാറ്റാനുള്ള ഒരു നീക്കവും അംഗീകരിയ്ക്കില്ല. ഏപ്രിലിന് മുൻപ് നിലനിന്ന സാഹചര്യത്തിലേയ്ക്ക് ചൈനീസ് സേന പിന്മാറണം എന്നും ഇന്ത്യ വ്യക്തമാക്കി.

നയതന്ത്രബന്ധങ്ങളിലെ വിള്ളൽ പരിഹരിയ്ക്കാനുള്ള മറ്റ് ചർച്ചകൾ പൂർണമായ ചൈനീസ് പിന്മാറ്റത്തിന് ശേഷമെന്നും ഇന്ത്യ. നയതന്ത്ര ചർച്ചകളിൽ വാണിജ്യ മേഖലയിലെ നിയന്ത്രണങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ചൈനീസ് ശ്രമം തള്ളിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ജോയിന്റ് സെക്രട്ടറി തല ചർച്ചകൾക്ക് മുന്നോടിയായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയതെന്നനും ശ്രദ്ദേയമാണ്.