India Pravasi Switzerland

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിൻ ആരംഭിച്ചു

ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി അതിവേഗം പടരുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസുകളുടെ നീരാളി പിടുത്തത്തിൽ നിന്ന് അകലം പാലിക്കാനേ ഇന്നു മനുഷ്യന് കഴിയൂ. അതുകൊണ്ടു തന്നെ മനുഷ്യരാശി ഈ വൈറസിനെ അത്യധികം ഭയപ്പാടോടെയാണ് കാണുന്നത്.

എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ? കൊറോണയെ എങ്ങനെ പ്രതിരോധിക്കാം? സ്വിസ്സ് ഗവൺമെന്റ് ജനങ്ങൾക്കു നൽകുന്ന മുന്നറിയിപ്പുകൾ, സ്വിസ്സ് മലയാളി സമൂഹത്തിന്റെ ആശങ്കകൾ …എല്ലാം കോർത്തിണക്കി ഈ അടിയന്തിരഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളുമായി ഹലോ ഫ്രണ്ട്സിന്റെ ആദ്യ വീഡിയോ ന്യൂസ് ബുള്ളറ്റിൻ മാർച്ച് 29 ന് ഞായറാഴ്ച ആദ്യ പ്രക്ഷേപണം ആരംഭിച്ചു …