India National

ഇന്‍റര്‍നാഷണല്‍ നമ്പറില്‍ നിന്നും വധഭീഷണി; പരാതിയുമായി ഗൗതം ഗംഭീര്‍ എം.പി

തനിക്ക് ഫോണിലൂടെ വധ ഭീഷണികള്‍ വരുന്നുണ്ടെന്നും അതിനാല്‍ തനിക്ക് സംരക്ഷണം തരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. ഇന്‍റര്‍ണാഷണല്‍ നമ്പറില്‍ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും ഗംഭീര്‍ പറയുന്നു.

തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗംഭീര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ ഈസ്റ്റ് ഡല്‍ഹി എം.പിയാണ്.