തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്ത്. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്മണ യുവാക്കള്‍ക്ക് 30 സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ അമരാവതിയിലെ ക്യാമ്പ് ഓഫിസില്‍ വെച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിതരണം ചെയ്യും. ബ്രാഹ്മിണ്‍ വെല്‍ഫയര്‍ കോര്പ്പറേഷന് ഇതിനായി രണ്ട് ലക്ഷം സബ്സിഡി പണം നല്‍കും. കാറിന്റെ പത്ത് ശതമാനം പണം ലഭിച്ചവര്‍ തന്നെ നല്‍കണം. ബാക്കി പണം ആന്ധ്ര സര്‍ക്കാര്‍ ബ്രാഹ്മിണ്‍ കോ ഓപറേറ്റിവ് ക്രഡിറ്റ് സൊസൈറ്റി ഇന്സ്റ്റാളുമെന്റുകളിലൂടെ വകയിരുത്തും. ആദ്യ ഘട്ടത്തില്‍ 50 കാറുകളാണ് കോര്പറേഷന് നല്‍കുക. 1.5 ലക്ഷം ബ്രാഹ്മണ യുവാക്കള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് കോര്പറേഷന് ചെയര്മാന് വെമുരി ആനന്ദ് സൂര്യ പറഞ്ഞു.
Related News
രാഹുലിനെ കാണാന്‍ കാട്ടുതേനുമായി കാത്തിരുന്ന നൂറു വയസു പിന്നിട്ട പത്രോസ്
വയനാട്ടിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വേറിട്ട ഒരു ആരാധകനെ കാണാനായി. നൂറുവയസ്സു പിന്നിട്ട കിഴങ്ങനാൽ പത്രോസ് എന്ന വയോധികൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാൻ ശുദ്ധമായ കാട്ടുതേനുമായാണ് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് എത്തിയതറിഞ്ഞ് അവശതകൾ മറന്ന് ഓടിയെത്തിയതാണ് കിഴങ്ങനാൽ പത്രോസ് എന്ന ആരാധകൻ. നെഹ്റു കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന നൂറു വയസ്സ് പിന്നിട്ട ഈ ഗാന്ധിയൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാനായി ശുദ്ധമായ കാട്ടുതേനും കയ്യിൽ കരുതിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തെ മറികടന്ന് രാഹുലിനെ ദൂരെനിന്ന് […]
സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റി. എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര […]
ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
17ാമത് ലോക്സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.