India

ബി.എസ്.എന്‍.എല്ലും 4ജിയിലേക്ക്; ടവര്‍ സ്ഥാപിക്കാന്‍ ടി.സി.എസിന് 26,000 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: 4ജി നെറ്റ്‍വര്‍ക്ക് രാജ്യവ്യാപകമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഇതിനായി ടി.സി.എസുമായി കമ്ബനി കരാര്‍ ഒപ്പിട്ടു.

ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്‌.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്ബനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ നറുക്ക് ടി.സി.എസിന് വീഴുകയായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്ബനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്സണ്‍ പോലുള്ള കമ്ബനികള്‍ സാധാരാണയായി ഇത്തരം കരാറുകള്‍ സ്വന്തമാക്കാറ്.