India

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ. സബ്സ്ക്രൈബർ ബേസ് തീരെ കുറവായതിനാലാണ് തീരുമാനം. നിലവിലുള്ള സബ്സ്ക്രൈബേഴ്സിനെ പോസ്റ്റ്പെയ്ഡിലേക്ക് മാറ്റും. ഇതിനുള്ള നടപടികൾ എടുക്കാൻ ടെലികോം സർക്കിളുകൾക്ക് ബിഎസ്എൻഎൽ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. (BSNL Prepaid Broadband Plans)

പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്ക് മാറുമ്പോൾ ബാക്കിയുള്ള അക്കൗണ്ട് ബാലൻസ് പോസ്റ്റ്പെയ്ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബറോ ഭാരത് എയർ ഫൈബറോ തെരഞ്ഞെടുക്കാം. ഡിഎസ്എൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഡൗൺലോഡ്, അപ്ലോഡ് വേഗതയിൽ പരിമിതികളുണ്ട്. അതുകൊണ്ടാണ് ഭാരത് ഫൈബറിലേക്കോ ഭാരത് എയർ ഫൈബറിലേക്കോ മാറാൻ ബിഎസ്എൻഎൽ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നത്.