India National

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം സ്ഥിരികരിച്ച കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി രാജ്നാഥ് സിംഗ് വേഗത്തില്‍ സുഖപ്പെടാന്‍ ആശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.