India National

ആം ആദ്മി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി വിലയിട്ടെന്ന് കെജ്‍രിവാള്‍

ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങാന്‍ ശ്രമിച്ചെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.

10 കോടിയാണ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തള്ളി ബി.ജെ.പി രംഗത്തെത്തി.

ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 40 തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ ആരോപണം.