India National

ടിക്ക്‌ ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തടാകത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം.

നരസിംഹ(24) എന്ന യുവാവാണ് മരിച്ചത്. ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റക്ക് നൃത്തം ചെയ്തു. ഈ സമയത്ത് കാല്‍ വഴുതി നരസിംഹ ആഴത്തിലേക്ക് വീഴുകയായിരുന്നു.

നീന്തലറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴാഴ്ചയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.