India National

ഉത്തരേന്ത്യയില്‍ വിഷമദ്യ ദുരന്തം; 26 മരണം

ഉത്തരേന്ത്യയില്‍ വ്യാജമദ്യം കഴിച്ച് 26 പേര്‍ മരിച്ചു. ഉത്തരാഖണ്ഡ്-ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഹരിദ്വാര്‍, സഹാരണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് സംഭവം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി വിവിധ ഗ്രാമങ്ങളില്‍ നിന്നും എത്തിയവരാണ് ദുരന്തത്തിന് ഇരയായത്.

സംഭവത്തിൽ മജിസ്ടേറിയൽ അന്വേഷണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഉത്തരവിട്ടു. ചടങ്ങിനെത്തി അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയവർക്ക് അസ്വസ്ഥത ഉണ്ടാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണ കാരണത്തെ കുറിച്ച വ്യക്തമായ വിവരം ലഭിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.