Gulf

വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കി സൗദി

വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം. നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നിരവധി വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, പിരിച്ചെടുത്ത നികുതി തുക അടയ്ക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം, റിട്ടേണില്‍ മാറ്റം വരുത്തല്‍ എന്നിവകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച പിഴകള്‍, ഇന്‍വോയ്‌സ് വാറ്റ് നികുതി എന്നിവയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴ എന്നിവയില്‍ ഉള്‍പ്പെടെ ഇളവുണ്ടാകും.

നവംബര്‍ 3 വരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. ഇതിനിടെ വാറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കും ഈ കാലയളവില്‍ ഇവ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.