Gulf

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി; 43 സേവനങ്ങളും ഫോമുകളും ലഭ്യം

അതിവേഗതയേറിയതും എളുപ്പമുള്ള നാവിഗേഷനോടുകൂടിയതുമായ കൂടുതൽ സവിശേഷതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റില്‍ 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും അടങ്ങിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗീക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, തൊഴില്‍ അനുമതി പരിഷ്‌ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ മുതലായവയാണ് വെബ്സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ചില പ്രധാന സേവനങ്ങള്‍ ഖത്തറിലെ തൊഴില്‍ വിപണിയുമായി ബ്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

തൊഴില്‍ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അറിയാന്‍ വെബ്സൈറ്റ് ഉപയോക്താവിനെ അനുവദിക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ഖത്തറിലെ തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വെബ്സൈറ്റ് ഉറപ്പ് നല്‍കുകയും ചെയ്യുണ്ട്.