Gulf

യു.​എ.​ഇ​യും ഇ​സ്രായേ​ലും വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വെ​ച്ചു

വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ്, ഇസ്രയേൽ സാമ്പത്തിക വ്യവസായ മന്ത്രി മേജർ ജനറൽ ഓർന ബാർബിവെ എന്നിവർ കരാറിൽ ഒപ്പുവെച്ചു.

ഇരുരാജ്യങ്ങൾക്കും മികച്ച സാമ്പത്തികനേട്ടങ്ങളാണ് കരാർ വാഗ്ദാനംചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരമേഖലയിൽ മികച്ചനേട്ടം കൈവരിക്കാനാവും. ഈ വർഷം യു.എ.ഇ. ഒപ്പിടുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്.

പുതിയ കരാർപ്രകാരം മരുന്നുകൾ, കൃഷി, ഭക്ഷണം എന്നിവയുൾപ്പെടെ 96 ശതമാനം ഉത്പന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഇല്ലാതാകും. കമ്പനികൾക്ക് യു.എ.ഇ.യിൽ കൂടുതൽ നൽകുമെന്ന് ഇതിനോടകം അധികൃതർ അറിയിച്ചിട്ടുണ്ട്. 10 വർഷത്തിനകം വ്യാപാര ഇടപാടുകൾ ലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യം. 2030-ഓടെ മൊത്തം യു.എ.ഇ. കയറ്റുമതി അരശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 സെപ്റ്റംബറിൽ അബ്രഹാം ഉടമ്പടി ഉപ്പുവച്ചതിന് ശേഷമാണ് ഇസ്രയേലുമായുള്ള ബന്ധം യു.എ.ഇ. ശക്തിപ്പെടുത്തുത്. ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രയേൽ സ്വന്തന്ത്ര വ്യാപാര കരാറിലേർപ്പെടുന്നത്.