Entertainment

ബാലതാരമായ് ക്യാമറയുടെ മുന്നില്‍ എത്തിയ നിമിഷം; സിനിമയിലെ ആദ്യ രംഗം പങ്കു വെച്ച് വിഷ്ണു ഉണ്ണിക്ക‍ൃഷ്ണന്‍

ബാലതാരമായി സിനിമയിലേക്ക്, അവിടുന്ന് തിരക്കഥാകൃത്തിലേക്കും നായകനിലേക്കും, അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് വിഷ്ണു ഉണ്ണിക്ക‍ൃഷ്ണന്‍. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സാന്നിധ്യമായി മാറിയ വിഷ്ണു ആദ്യമായി മൂവി ക്യാമറയുടെ മുന്നിലെത്തിയ രംഗം ഫെയ്സ് ബുക്കിലൂടെ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

‘ആദ്യമായി മൂവി ക്യാമറയുടെ മുന്നിൽ നിന്ന നിമിഷം. കൂടെ മ്മ്‌ടെ സലിം കുമാറേട്ടനും കാളിദാസും’ എന്ന അടിക്കുറിപ്പോടെ വിഷ്ണു പങ്കുവെച്ച വീ‍ഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത കുടുംബചിത്രമായ ‘എന്റെ വീട് അപ്പൂന്റേം ‘ എന്ന സിനിമയിലൂടെയാണ് വിഷ്ണു ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.