Entertainment

തൃശൂര്‍ പൂരം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്.

പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂരുകാരനായി ജയസൂര്യ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഡിസംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തി.