Entertainment

തമിഴ് ചിത്രം വെല്‍വെറ്റ് നഗരത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മനോജ്കുമാര്‍ നടരാജന്‍ സംവിധാനം ചെയ്ത തമിഴ് ത്രില്ലര്‍ ചിത്രമാണ് വെല്‍വെറ്റ് നഗരം. ചിത്രം മാര്‍ച്ച്‌ 6ന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറില്‍ അരുണ്‍ കാര്‍ത്തിക്ക് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് അച്ചു രാജമണിയാണ്. ഭഗത് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റെയ്മണ്ട് ഡെറിക് ക്രസ്റ്റേ കൈകാര്യം ചെയ്യുന്നു.