Entertainment

സുകുമാരക്കുറുപ്പിന് ബോളിവുഡ് ടച്ച്; നായികയായ് എത്തുന്നത് ശോഭിത ദുലീപാല

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന ദുല്‍ഖര്‍ ചിത്രമായ കുറുപ്പില്‍ നായികയായ് എത്തുന്നത് ബോ ളിവുഡ് താരം. ‘മെയ്ഡ് ഇന്‍ ഹെവന്‍’ എന്ന ആമസോണ്‍ വെബ് സീരീസിലെ പ്രകടനത്തിലൂടെ ആരാധക ശ്രദ്ധ നേടിയ ശോഭിത ദുലീപാലാണ് ദുല്‍ഖറിന്‍റെ നായികയായ് എത്തുന്നത്. അനുരാഗ് കശ്യപിന്റെ ‘രാമന്‍ രാഘവി’ലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ ശോഭിതയുടെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണിത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ് ശോഭിതയുടെ ആദ്യ ചിത്രം.

ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ശ്രീനാഥും ദുല്‍ഖറും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘കുറുപ്പി’നുണ്ട്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.