Entertainment Movies

അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദ്ദീൻ

അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദീൻ. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അദൃശ്യം. ഷറഫുദീന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ജുവിസ് പ്രൊഡക്ഷന്സിനൊപ്പം യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യത്തിന്‍റെ സംവിധായകന്‍.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദ്ദീന്‍,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തെന്നിന്ത്യന്‍ താരമായ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യം.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്. അതേസമയം, പരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്ന തമിഴ് ചിത്രവും സാക് ഹാരിസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.