Entertainment

ഷെയ്ന്‍-ജോബി ജോര്‍ജ് തര്‍ക്കം പരിഹരിച്ചു, ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കും

നടൻ ഷെയ്‍ന്‍ നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. അടുത്ത മാസം പതിനാറിന് ഷെയിന്‍, ജോബിയുടെ ’വെയിൽ’ എന്ന സിനിമയുടെ ഭാഗമാകും. ജോബിയുടെ അടുത്ത സിനിമയിൽ അഭിനയിക്കില്ലെന്നും ഷൈൻ വ്യക്തമാക്കി.

പ്രതിഫല തുകയിൽ ബാക്കിയുള്ള 16ലക്ഷം സിനിമ പൂർത്തിയാകുമ്പോൾ നൽകും. ചർച്ചയിൽ പൂർണ തൃപ്തനാണെന്ന് ഷെയിന്‍ പറഞ്ഞു.

മറ്റൊരു സിനിമയ്ക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയ്ൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം. ജോബിയുടെ പരാമർശങ്ങൾ ഷെയിന്‍റെ കുടുംബത്തെ വേദനിപ്പിച്ചതായും ഷെയ്ന്‍ പറഞ്ഞു.

പരസ്പരം ഭീഷണി വേണ്ടെന്ന് രണ്ടുപേർക്കും സംഘടനകൾ താക്കീത് നൽകിയിട്ടുണ്ട്.