മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ തരുന്നു. ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിന് പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേരുള്‍പ്പെടെ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്നാക്കി മാറ്റി. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് രാം ഗോപാല്‍ വര്‍മ അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.അഞ്ച് ഭാഷകളില്‍ സാരി റിലീസ് ചെയ്യും. ഇന്‍സ്റ്റ ഗ്രാം സെലിബ്രിറ്റിയും മോഡലുമായ ശ്രീലക്ഷ്മിയ്ക്ക് നിരവധി ഫോളോവേഴ്സാണുള്ളത്.
Related News
11 മാസത്തെ കഠിനാധ്വാനം, ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്; ഭാരത് സ്റ്റാര്‍’ വിളി ഇഷ്ടമാണെന്നും താരം
തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.(Fan called unni mukundan as bharat star new look) 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. ഇപ്പോൾ അതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഗണപതിക്ക് സിക്സ് പാക്ക് […]
വൃത്തിഹീനമായ കാരവാൻ നൽകി, നിര്‍മാതാവിന്റെ ഭര്‍ത്താവ് മാതാവിനോട് മര്യാദയില്ലാതെ പെരുമാറി; പരാതി അടിസ്ഥാന രഹിതം: ‘അമ്മ’യ്ക്ക് ഷെയിനിന്റെ കത്ത്
സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നൽകിയ കത്തില്‍ പറയുന്നു. താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ ആവശ്യപ്പെടുന്നു. […]
ഇനിയെല്ലാം പഴങ്കഥ; ലാലും വിനയനും ഒന്നിക്കുന്നു
മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയൻ ചിത്രമെടുക്കുന്നത്. മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം […]